കൊടുങ്ങല്ലൂർ : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിവേരി മുക്കിലെ പീടിക മുഹമ്മദ് റഫ്നാസിനെ (25) ആണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്. ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം എന്നു വാഗ്ദാനം ചെയ്തു കാട്ടാകുളം സ്വദേശി രാഹുലിന്റെ പണമാണ് തട്ടിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിനു ശേഷം രാഹുലിന്റെ കയ്യിൽ നിന്നു പണം കൈപ്പറ്റുകയായിരുന്നു.
പ്രതിയുടെ നിർദേശ പ്രകാരം വിവിധ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചു. പിന്നീട് മറുപടി ഒന്നും ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിച്ചതെന്നു വ്യക്തമായത്. തുടർന്നു പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ വിദേശത്തേക്കു കടന്ന പ്രതി കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുന്നതായി ജില്ലാ റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിനു വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്. സംഭവത്തിനു പിന്നിൽ വൻ റാക്കറ്റ് ആണെന്നു ഇൻസ്പെക്ടർ ബി.കെ.അരുൺ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക