Thursday, 16 January 2025

പ്ലൈവുഡ് കമ്പനിയിൽ തീ പിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം

SHARE



പെരുമ്പാവൂർ : പ്ലൈവുഡ് കമ്പനിയിൽ തീ പിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ചെമ്പാരത്ത്കുന്നു വടക്കേ ഏഴിപ്പുറം പ്രീമിയർ വിനീർ പ്ലൈവുഡ് കമ്പനിയിൽ പുലർച്ചെയാണു തീപിടിത്തമുണ്ടായത്. പെരുമ്പാവൂർ,പട്ടിമറ്റം ,കോതമംഗലം, മൂവാറ്റുപുഴ, ആലുവ, അങ്കമാലി എന്നീ നിലയങ്ങളിൽ നിന്ന് 7 യൂണിറ്റും 35 സേനാംഗങ്ങളും 6 മണിക്കൂർ ശ്രമിച്ചാണു തീ പൂർണമായും അണച്ചത്. വിനീർ, പ്ലൈവുഡ്, കട്ടിങ് മെഷീൻ, ഡ്രയർ, ഷീറ്റ് മുതലായവയ്ക്കു തീ പിടിച്ചു. കാരണം വ്യക്തമല്ലെന്നു അഗ്നിരക്ഷാസേന അറിയിച്ചു. ജില്ലാ ഫയർ ഓഫിസർ കെ. ഹരികുമാർ ,സ്റ്റേഷൻ ഓഫിസർമാരായ എൻ.എച്ച്. അസൈനാർ, പി.എൻ. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണു തീയണച്ചത്. മുടിക്കൽ പറയൻ കുടി പി.എ. ഉമ്മറിന്റേതാണു കമ്പനി. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user