Saturday, 18 January 2025

പറവൂർ കൂട്ടക്കൊലക്കേസ് പ്രതിക്കു നേരെ നാട്ടുകാരുടെ രോഷം

SHARE



പറവൂർ :ചേന്ദമംഗലം പേരേപ്പാടത്തെ കൂട്ടക്കൊല കേസിലെ പ്രതി ചേന്ദമംഗലം പേരേപ്പാടം കണിയാപറമ്പിൽ ഋതുവിന് (27) നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. വെള്ളിയാഴ്ച വൈകിട്ട് ഋതുവിനെ പൊലീസ് പറവൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ജീപ്പിൽ നിന്ന് ഇറക്കിയപ്പോൾ തന്നെ ചിലർ ഇയാൾക്കു നേരെ പാഞ്ഞടുത്തെങ്കിലും പൊലീസ് വേഗം കോടതിയുടെ അകത്തേക്ക് കയറ്റി. സംഘർഷാവസ്ഥ ഉണ്ടാകുമെന്നു തിരിച്ചറിഞ്ഞ പൊലീസ് കോടതിയുടെ തൊട്ടടുത്തേക്ക് ജീപ്പ് നീക്കിയിട്ടു. കോടതിയിൽ നിന്നു ഋതുവിനെ പുറത്തേക്ക് ഇറക്കിയപ്പോൾ പുറത്തു നിന്നവർ ഇയാൾക്കു നേരെ ആക്രോശിച്ചു. ഒരു കുടുംബത്തെ ഇല്ലാതാക്കിയ ക്രൂരതയോട് രൂക്ഷമായാണ് അവിടെ കൂടിയവർ പ്രതികരിച്ചത്. ഒരാൾ ഇഷ്ടികയുമായി പാഞ്ഞടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് ഋതുവിനെ ജീപ്പിലേക്കു കയറ്റി കൊണ്ടുപോയത്. പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user