തൃശൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ മണിചെയിന്‍ തട്ടിപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഹൈറിച്ച് തട്ടിപ്പ് കേസില്‍ കോടതിയുടെ സുപ്രധാന വിധി. പ്രതികളുടെയും കമ്പനിയുടെയും സ്വത്തുക്കള്‍ മരവിപ്പിച്ച ബഡ്സ് അഥോറിറ്റിയുടെ നടപടി തൃശൂര്‍ തേര്‍ഡ് അഡീഷണല്‍ കോടതി സ്ഥിരപ്പെടുത്തിക്കൊണ്ടാണ് വിധിയുണ്ടായത്.കഴിഞ്ഞ കൊല്ലം നവംബറിലാണ് പര്‍ച്ചേസ് കണ്സയിന്മെന്റ് അഡ്വാന്‍സ് എന്ന പേരില്‍ കമ്പനി വാങ്ങിക്കുന്ന പതിനായിരവും അതിന്റെ ഗുണിതങ്ങളും ഒടിടി ബോണ്ട് എന്ന പേരില്‍ വാങ്ങിക്കുന്ന അഞ്ചുലക്ഷവും അനധികൃത നിക്ഷേപം സ്വീകരിക്കല്‍ ആണെന്നുകണ്ട് ബഡ്സ് അഥോറിറ്റി കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. പിന്നീട്, മുന്‍ എംഎല്‍എ അനില്‍ അക്കര നല്കിയ പരാതിയില്‍ ഇഡിയും കേസെടുത്ത് ഹൈറിച്ച് ഉടമ പ്രതാപനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.ഇഡിയുടെ കേസില്‍ കൊച്ചി പിഎംഎല്‍എ കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ച് വിചാരണ നടക്കുന്ന ഘട്ടത്തില്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി തൃശൂര്‍ ബഡ്സ് കോടതി സ്ഥിരപ്പെടുത്തിയതിനെതിരെ ഹൈറിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തുടര്‍ന്ന് ബഡ്സ് അഥോറിറ്റി നടത്തിയ മരവിപ്പിക്കല്‍ നടപടിയില്‍ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്.അക്കൗണ്ടുകള്‍ സ്ഥിരപ്പെടുത്തലിനുള്ള അപേക്ഷ ബഡ്സ് അഥോറിറ്റി നല്കാന് 12 ദിവസം താമസിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ബഡ്സ് കോടതി ഉത്തരവ് റദ്ദാക്കിയെങ്കിലും പുതിയ നടപടികള്‍ സ്വീകരിക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അന്നുതന്നെ ബഡ്സ് അഥോറിറ്റി വീണ്ടും ഹൈറിച്ചിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഹൈറിച്ച് സുപ്രീം കോടതിയില്‍ പോയെങ്കിലും സുപ്രീം കോടതി ഇടപെടാന്‍ തയാറായില്ല. പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ തീരുമാനങ്ങളെടുക്കാന്‍ ബഡ്സ് കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നുള്ള നടപടികളാണ് തൃശൂര്‍ തേര്‍ഡ് അഡീഷണല്‍ സെഷന് കോര്‍ട്ടില്‍ നടന്നുവന്നിരുന്നത്. പതിനായിരത്തിന്റെ ഗുണിതങ്ങളായി അഡ്വാന്‍സ് എന്ന പേരില്‍ വാങ്ങിക്കുന്നത് സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയായതിനാല്‍ ഇത് അനധികൃത നിക്ഷേപമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഹൈറിച്ച് ഇറക്കിയ അഞ്ചു ലക്ഷത്തിന്റെ ബോണ്ടിന് റിസര്‍വ് ബാങ്ക് അനുമതി ഇല്ലായെന്നും ഇത് വ്യാജ ബോണ്ട് ആണെന്നും വ്യാജ ബോണ്ട് ഇറക്കി നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നെന്നും ബഡ്സ് അഥോറിറ്റിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക