ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിന്റെ ഭാഗമായി വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പു പ്രദക്ഷിണം ഇന്നു നടക്കും. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം 10നു വൈകിട്ട് 7ന് ഡിവൈഎസ്പി കെ.ജി.സുരേഷ് നിർവഹിക്കും. തുടർന്ന് 7.30ന് ഫ്യൂഷൻ മ്യൂസിക് ഷോ ഉണ്ടായിരിക്കും. ഇന്നു രാവിലെ 6ന് കുർബാനയ്ക്കു ശേഷം മദ്ബഹയിൽ നിന്ന് തിരുസ്വരൂപങ്ങൾ പള്ളിയിലെ രൂപ കൂടുകളിലേക്കു ഇറക്കി സ്ഥാപിക്കും. തുടർന്ന് യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്ന അമ്പുകൾ വെഞ്ചരിക്കും. 7.30ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. ഉച്ചയ്ക്ക് 2 മുതൽ 5 വരെ ബാൻഡ് മേളം, രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, തുടർന്ന് രാത്രി 8ന് സീയോൻ ഹാളിൽ മതസൗഹാർദ സമ്മേളനം എന്നിവ നടക്കും. തുടർന്ന് വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് പള്ളിയിൽ എത്തിച്ചേരും. തിരുനാൾ ദിനമായ നാളെ രാവിലെ 6.30നും 7.30 നും കുർബാന. 10.30ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് രൂപതാ ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികത്വം വഹിക്കും.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക