Thursday, 16 January 2025

പൊട്ടിക്കിടന്ന വൈദ്യുത കേബിളിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു

SHARE



പത്തനംതിട്ട:വടശ്ശേരിക്കരയിൽ  പൊട്ടിക്കിടന്ന വൈദ്യുതി കേബിളിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരിച്ചത്. വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന കേബിളിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. മകരജ്യോതി ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ വടശ്ശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രി 11ന് വടശ്ശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം. പാലത്തോട് ചേർന്നുള്ള വൈദ്യുത തുണിന് സമീപമിരുന്ന് മൂത്രമൊഴിക്കുമ്പോഴായിരുന്നു ഷോക്കേറ്റത്. കഴിഞ്ഞ മണ്ഡലകാലത്ത് വടശേരിക്കര പാലത്തിൽ താത്കാലികമായി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് ഇവ മാറ്റിയെങ്കിലും കേബിളുകൾ മാറ്റയിരുന്നില്ല. ഇതിൽ പൊട്ടിക്കിടന്ന കേബിളിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കെഎസ്ഇബി ജീവനക്കാർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു . നാഗരാജുവിനെ ഉടൻതന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാഗരാജുവിന്റെ മകൻ മഹേന്ദ്ര വടശ്ശേരിക്കര പോലീസിലും കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പരാതി നൽകി.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user