കൊച്ചി: നടി ഹണി റോസിനെ തിരെ മോശം പരാമർശം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ പൊലീസ് നിലപാട് തേടി ഹൈക്കോടതി. എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലല്ലോ എന്നു ചുണ്ടിക്കാട്ടിയാണ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടിയത്. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും. ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക