Wednesday, 15 January 2025

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

SHARE



നിലമ്പൂർ മുത്തേടത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മുത്തേടം ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി(52) ആണ് മരിച്ചത്. വീടിന് പിറകിലുള്ള വനത്തിൽ ആടിനെ മേയ്ക്കാൻ പോയപ്പോൾ ആന പിറകിൽ നിന്നും അടിച്ചു വീഴ്തുകയായിരുന്നു. ബുധനാഴ്ച 11 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടൻതന്നെ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്ത് ദിവസം മുൻപ് നിലമ്പൂർ കുരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മണി എന്ന ആദിവാസി യുവാവ് മരിച്ചതിന് പിന്നാലെയാണ് വീണ്ടും കാട്ടാന  ആക്രമണത്തിൽ ഒരാൾക്കു കൂടെ ജീവൻ നഷ്ടപ്പെട്ടത്.  കളക്ടർ എത്താതെ സരോജിനിയുടെ മൃതദേഹം എടുക്കാനാകില്ലെന്ന നിലപാടിലാണ് നാട്ടുകാർ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user