പാന്റ്‌സ് ധരിക്കാതെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ കൊടുംതണുപ്പിലും പാന്റ്‌സ് ഉപേക്ഷിച്ച് അടിവസ്ത്രം മാത്രം ധരിച്ച് അണ്ടര്‍ഗ്രൗണ്ട് ട്രെയിന്‍ യാത്ര നടത്തിയിരിക്കുകയാണ് ലണ്ടന്‍ നഗരത്തിലെ ജനങ്ങള്‍. എല്ലാവര്‍ഷവും ആഘോഷിക്കുന്ന ‘ഒഫിഷ്യല്‍ നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡി’ന്റെ ഭാഗമായിട്ടായിരുന്നു ഈ വിചിത്ര യാത്ര. ഈ ദിനം ആഘോഷിക്കാനായി ചൈനാടൗണിന്റെ പ്രവേശനകവാടത്തില്‍ ഒത്തുകൂടിയവര്‍ പാന്റ്‌സ് അഴിച്ചുമാറ്റി തെരുവുകളിലൂടെ നടന്നുനീങ്ങി സെന്‍ട്രല്‍ ലണ്ടനിലെ പിക്കാഡിലി സര്‍കസ് അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്നുള്ള ആദ്യത്തെ ട്രെയിനില്‍ അടിവസ്ത്രം മാത്രമിട്ട് അവര്‍ കയറുകയും ചെയ്തു.
അടിവസ്ത്രം ധരിച്ചെത്തിയവര്‍ സെല്‍ഫി ചിത്രങ്ങളെടുക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. ആളുകളുടെ വിചിത്രമായ ട്രെയിന്‍ യാത്ര കണ്ട സഞ്ചാരികളില്‍ പലരും അദ്ഭുതപ്പെട്ടു.
2002ല്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ‘നോ പാന്റ്‌സ് സബ് വേ റൈഡ്’ എന്ന പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലണ്ടനില്‍ ‘നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡ്’ പരിപാടി ആരംഭിച്ചത്. ചാര്‍ളി ടോഡ് എന്ന ഹാസ്യകലാകാരനായിരുന്നു നോ പാന്റ്‌സ് സബ് വേ റൈഡ് എന്ന ആശയത്തിന്റെ പ്രധാന വക്താവ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക