Thursday, 30 January 2025

മദ്യം കൈക്കൂലിയായി വാങ്ങി; എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

SHARE



എറണാകുളം പേട്ടയിൽ മദ്യം കൈക്കൂലിയായി വാങ്ങിയതിന് വിജിലൻസിന്റെ പിടിയിലായ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ അന്വഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബർ 18 ആയിരുന്നു സംഭവം. എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്.പി എൻആർ ജയരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയതി ഇവരെ പിടികൂടിയത്. പേട്ട എക്സൈസ് സി.ഐ ഉനൈസ് അഹമ്മദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർ എച്ച് ഹരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രണ്ടു ലിറ്റർ വീതം മദ്യമാണ് ഉനൈസ് അഹമ്മദിന്റെയും സാബുവിന്റെയും പക്കൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറ  ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നിന്ന് ഔട്ട്ലെറ്റ് ലേക്ക് മദ്യം കൊണ്ടുപോകുന്നതിനാണ് മദ്യം കൈക്കൂലി ആയി ഇവർ വാങ്ങിയത്. പരിശോധന സമയത്ത് ഹരീഷ് ഓഫീസിൽ ഇല്ലായിരുന്നു. എങ്കിലും ഇയാളും പങ്കാളിയാണെന്നുള്ള കണ്ടെത്തലിനിറെ അടിസ്ഥാനത്തിൽ ഹരീഷിനെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user