കൊട്ടാരക്കര: ആയുഷ് മേഖലയിൽ 300 കോടി രൂപ വർഷത്തിൽ ചെലവഴിക്കുമെന്നും കേരളത്തെ ആരോഗ്യ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ് . കൊട്ടാരക്കര നഗരസഭ യിലെ പുതിയ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി കെട്ടിടം ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു. കേരളത്തിലെ ആയുർ മേഖലയെക്കുറിച്ച് പഠിക്കാനായി വിദേശത്തു നിന്നു പോലും ആളുകൾ എത്താറുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരം ഉള്ള ചികിത്സ എല്ലാവരിലും എത്തി ക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. നഗരസഭ ചെയർമാൻ എസ്. ആർ. രമേശ്,നാഷനൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ സജിത്ത് ബാബു, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ കെ. എസ്. പ്രിയ, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർ എ അഭിലാഷ്, നാഷനൽ ആയൂഷ് മിഷൻ ജില്ലാ പ്രോഗ്രാം പി. പൂജ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. ജ്യോതി, മുനിസിപ്പൽ ഉപാധ്യക്ഷ വനജ രാജീവ്, സ്ഥിരസമിതി അധ്യക്ഷരായ ജേക്കബ് വർഗീസ് വടക്കടത്ത്,കെ. ഉണ്ണികൃഷ്ണ മേനോൻ, ഫൈസൽ ബഷീർ, ജി. സുഷമ, എ, മിനി കുമാരി,പി.കെ. ജോൺസൺ, എ. എസ്. ഷാജി, കെ. ജി. അലക്സ്, കെ. പ്രഭാകരൻ നായർ എന്നിവർ പ്രസംഗിച്ചു. 10.5 കോടി ചെലവിൽ 23,800 ചതുരശ്ര അടിയിൽ നിർമിക്കുന്ന നാലു നില കെട്ടിടത്തിൽ 30 കിടക്കകൾ ഒരുക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക