തിരുവനന്തപുരം: കോവളം – കാരോട് ബൈപാസിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന്റെ മുൻ ഭാഗത്ത് തീ പടർന്നു. ആളപായമില്ല. തിരുപുറം മണ്ണക്കല്ല് ഭാഗത്ത് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്രക്കാരുമായി വരികയായിരുന്ന ബസിലാണു തീ പടർന്നത്. പുക ഉയർന്നതും ഡ്രൈവർ ബസ് നിർത്തി 36 യാത്രക്കാരെയും ഇറക്കി. യാത്രക്കാർ ഇറങ്ങിയതും പൊടുന്നനെ മുൻ ഭാഗത്ത് തീ ആളിക്കത്തുകയായിരുന്നു. പൂവാർ, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അൽപം കൂടി കഴിഞ്ഞെങ്കിൽ ബസ് പൂർണമായും കത്തി നശിക്കുമായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. യാത്രക്കാരെ പിന്നീടു മറ്റൊരു ബസിൽ കൊണ്ടുപോയി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക