Wednesday, 22 January 2025

മെഴുകുതിരി വാങ്ങാൻ വന്ന 9 വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിച്ച 35കാരൻ അറസ്റ്റിൽ

SHARE



കൊല്ലം: അഞ്ചലിൽ ഒമ്പതുവയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തേവർതോട്ടം സ്വദേശി മണിക്കുട്ടനാണ് (35) അറസ്റ്റിലായത്. ജനുവരി 20നാണ് സംഭവം നടന്നത്. പ്രതിയുടെ വീട്ടിലേക്ക് മെഴുകുതിരി വാങ്ങുന്നതിനാണ് കുട്ടി എത്തിയത്. തുടർന്ന് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പേടിച്ച കുട്ടി ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.

എന്നാൽ മണിക്കുട്ടൻ കുട്ടിയെ പിന്തുടർന്ന് ബലം പ്രയോഗിച്ച് തിരികെ വീട്ടിൽ എത്തിക്കുകയും ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. പിന്നാലെ കെട്ടഴിച്ച് കുട്ടി രക്ഷപ്പെട്ടു. സ്വന്തം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയത്. അഞ്ചൽ പൊലീസ് അറസ്​റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user