കാക്കനാട്∙ തൃക്കാക്കര നഗരസഭാധികൃതരും പൊലീസും ചേർന്ന് ഒറ്റരാത്രികൊണ്ട് പൊളിച്ചുനീക്കിയത് എൺപതോളം തട്ടുകടകൾ.
ഗതാഗത തടസ്സം സൃഷ്ടിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിലെയും സിവിൽ ലൈൻ റോഡിലെയും തട്ടുകടകളാണു നീക്കം ചെയ്തത്.
ശനിയാഴ്ച രാത്രി 10ന് രണ്ട് സ്ക്വാഡുകളായി ഇറങ്ങിയ ഉദ്യോഗസ്ഥരും തൊഴിലാളികളും ഇന്നലെ രാവിലെ ആറുമണിയോടെ ആദ്യഘട്ടം പൊളിക്കൽ പൂർത്തിയാക്കി.
ശേഷിക്കുന്ന തട്ടുകടകൾ ഈ ആഴ്ച തന്നെ നീക്കുമെന്ന് നഗരസഭാധികൃതർ പറഞ്ഞു. പടമുകൾ, കുന്നുംപുറം, എൻജിഒ ക്വാർട്ടേഴ്സ്, ഓലിമുകൾ, കലക്ടറേറ്റ് ജംക്‌ഷൻ, ടിവി സെൻ്റർ, ഈച്ചമുക്ക്, ജില്ലാ ജയിൽ പരിസരം, ചിറ്റേത്തുകര, രാജഗിരി റോഡ്, തുടങ്ങിയ ഇടങ്ങളിൽ റോഡരികിൽ സ്ഥാപിച്ച കടകളെല്ലാം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കി.
സീപോർട്ട് റോഡിലും സിവിൽ റോഡിലും വൻ ഗതാഗതക്കുരുക്കു രൂപപ്പെട്ടതോടെയാണു തട്ടു കടകൾക്കെതിരെ ആക്ഷേപം ഉയർന്നത്.
ചില തട്ടുകടകൾ കേന്ദ്രീകരിച്ചു ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നതായും പരാതിയുണ്ടായിരുന്നു.
പൊളിച്ച കടകൾ വീണ്ടും സ്ഥാപിക്കാതിരിക്കാൻ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസുള്ള കടകളും പൊളിച്ചതായി കച്ചവടക്കാർ പരാതിപ്പെട്ടു.
ഇങ്ങനെ അനധികൃതമായി ഒട്ടനവധി തട്ടുകടകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ചില കടകൾ കേന്ദ്രീകരിച്ച് ക്രിമിനൽ പ്രവർത്തനങ്ങളോടൊപ്പം തന്നെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാത്ത ഇത്തരം കടകൾ രാജ്യത്തിന് തന്നെ വലിയ നഷ്ടം തന്നെയാണ് വരുത്തി തീർക്കുന്നതെന്ന് ഒരു പൊതുപ്രവർത്തകൻ മാധ്യമങ്ങളോട് പറഞ്ഞു. ഭീമമായ സെക്യൂരിറ്റിയും വാടകയും അതുപോലെതന്നെ ഗവൺമെന്റ് ലൈസൻസുകളും നിയമങ്ങളും പാലിച്ചു പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പ്രവർത്തിക്കുന്ന ലൈസൻസഡ് കടകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ഇത്തരം കടകൾ പൊളിച്ചു നീക്കിയ ഉദ്യോഗസ്ഥരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
Complaint on traffic congestion and complaints of criminal activity. The Thrikkakara municipality removed eighty stalls overnight, with plans to remove more this week. Approximate 80 illegal food vendors from the ഏരിയ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക