കൊച്ചി: ട്രെയിനിൽ കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേരെ എറണാകുളം റെയിൽവെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി പപ്പു കുമാർ, ഉത്തർപ്രദേശുകാരനായ മുഹമ്മദ് സാക്കിബ് എന്നിവരാണ് പിടിയിലായത്. പൂനെയിൽ നിന്നുള്ള ട്രെയിനിൽ പലയിടങ്ങളിലായി ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിയിലായവർ ഏജന്റുമാർ മാത്രമാണെന്നും കഞ്ചാവ് കടത്തുന്നതിന് 5000 രൂപ മാത്രമാണ് ഇവർക്ക് പ്രതിഫലം ലഭിച്ചതെന്നും റെയിൽവെ പൊലീസ് പറയുന്നു. ട്രെയിനുകളിലൂടെ വ്യാപകമായി ലഹരി മരുന്നുകൾ കടത്തുന്നെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവെ പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം രാത്രി പത്ത് മണി മുതൽ പിറ്റേ ദിവസം രാവിലെ ആറ് മണി വരെ സംസ്ഥാന വ്യാപകമായി ട്രെയിനുകളിൽ പരിശോധന നടത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പാലക്കാട് വഴി കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകളിൽ എറണാകുളം റെയിൽവെ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയും നടത്തി. ഇതിനിടെയാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലാത്. എറണാകുളത്ത് റെയിൽവെ പ്ലാറ്റ്ഫോമിൽ വെച്ച് കഞ്ചാവ് കണ്ടെത്തുകയും പിന്നാലെ ഇരുവരെയും പിടികൂടുകയുമായിരുന്നു. ട്രെയിനിലെ പരിശോധനകളിൽ പിടിക്കപ്പെടാതിരിക്കാൻ ലഹരിക്കടത്തുകാർ പല സ്ഥലങ്ങളിലായി ബാഗുകൾ കൊണ്ടുവെയ്ക്കുകയും ശേഷം മാറി മറ്റൊരിടത്ത് പോയി ഇരിക്കുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. പരിശോധനകളിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയാൽ പോലും കൊണ്ടുവന്ന ആൾ അടുത്ത് ഉണ്ടാവാത്തത് കാരണം അവരെ കിട്ടില്ല. ശേഷം ഇറങ്ങാൻ നേരത്തെയാരിക്കും ഇവർ ബാഗുകൾ എടുക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക