തൃശൂർ: പാഞ്ഞാൾ പൈങ്കുളത്ത് ഭാരതപ്പുഴയിലെ ഒഴുക്കിൽപ്പെട്ട് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ ശ്മശാനം കടവിൽ ആയിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റയ്ഹാന (35) മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്.
ഭാരതപ്പുഴ കാണാനായി എത്തിയതായിരുന്നു കുടുംബം. കുട്ടികളിൽ ഒരാൾ പുഴയിൽ വീണതോടെ ബാക്കിയുള്ളവർ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. ഇതോടെ നാലുപേരും ഒഴുക്കിൽപ്പെട്ടു. റെയ്ഹാനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി ഷോർണൂർ എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നി രക്ഷാസേനാഗങ്ങൾ പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മറ്റ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V