ആലുവ: നഗരമധ്യത്തിൽ ആശാൻ ലൈനിൽ ആയത്ത് ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ നിന്നു 40 പവൻ സ്വർണാഭരണവും 7 ലക്ഷം രൂപയും മോഷണംപോയി. ഇന്നലെ പകൽ 11.15നും 5നും ഇടയ്ക്കു വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷ്ടാവ് മുൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്നു കവർച്ച നടത്തിയത്. എല്ലാ മുറികളിലും കയറിയിറങ്ങി മേശകളും അലമാരകളും തുറന്നു സാധനങ്ങൾ വലിച്ചുവാരി നിലത്തിട്ടിരിക്കുകയാണ്. സ്വർണം അലമാരയിലും പണം ബെഡിന്റെ അടിയിലുമാണ് സൂക്ഷിച്ചിരുന്നത്. ഇബ്രാഹിംകുട്ടിയും ഭാര്യ ലൈലയുമാണ് ഇവിടെ താമസിക്കുന്നത്. ലൈല ദന്ത ഡോക്ടറെ കാണാൻ രാവിലെ ഇടപ്പള്ളിയിലെ ആശുപത്രിയിൽ പോയി. വൈകിട്ടു തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പഴയ കെട്ടിടങ്ങൾ വാങ്ങി പൊളിച്ചു വിൽക്കുന്ന ബിസിനസുകാരനാണ് ഇബ്രാഹിംകുട്ടി. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പുറത്തു പോയിരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക