Tuesday, 14 January 2025

എംഡിഎംഎ കടത്തിയ ദമ്പതികൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

SHARE



കാസർകോട്  : ബെംഗളൂരുവിൽനിന്നു കടത്തിയ 100 ഗ്രാം എംഡിഎംഎ പൊലീസ് സാഹസികമായി പിടികൂടി. സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ 4 പേരെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കോട്ടക്കണ്ണി പള്ളി ക്വാർട്ടേഴ്സിലെ പി.എം.ഷാനവാസ്(42), ഭാര്യ ഷെരീഫ(40), ഷാനവാസിന്റെ സഹോദരി ചട്ടഞ്ചാൽ എംഎഫ് മൻസിലിലെ പി.എം.ഷുഹൈബ (38), മുളിയാർ മാസ്തിക്കുണ്ടിലെ എം.കെ.മുഹമ്മദ് സഹദ്(26) എന്നിവരെയാണ് ആദൂർ എസ്ഐ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 15 കിലോമീറ്റർ പിന്തുടർന്നു പിടികൂടിയത്. ഇന്നലെ പുലർച്ചെ 5.45ന് ബോവിക്കാനം– കുറ്റിക്കോൽ റോഡിലെ മഞ്ചക്കല്ലിൽ പൊലീസ് ജീപ്പ് പ്രതികൾ സഞ്ചരിച്ച കാറിനു കുറുകെയിട്ടു തടഞ്ഞാണ് 4 ലക്ഷത്തോളം രൂപയുടെ രാസ ലഹരിക്കടത്ത് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നു കാറിൽ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം ആദൂർ പാലത്തിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്നു. കാറിൽ ലഹരി കടത്തുന്നുണ്ടെന്നല്ലാതെ വാഹനത്തിന്റെ നമ്പർ പൊലീസിനു ലഭിച്ചിരുന്നില്ല. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user