Thursday, 16 January 2025

യാത്രക്കാരനെ ആക്രമിച്ചു പണം തട്ടിയ കേസിൽ 3 പേർ പിടിയിൽ

SHARE



പെരുമ്പാവൂർ : എംസി റോഡിൽ കാഞ്ഞിരക്കാട് യാത്രക്കാരനെ ആക്രമിച്ചു പണം തട്ടിയ കേസിൽ 3  പേർ പിടിയിൽ. കാഞ്ഞിരക്കാട്  ചെറുപിള്ളി വീട്ടിൽ ഹുസൈൻ (26), പുത്തൻകുരിശ് വാരിക്കോലി ചേലാ മഠത്തിൽ മനോഹ സാജു (23), കാഞ്ഞിരക്കാട് കോന്നംകുടി ആസിഫ് (27) എന്നിവരെയാണു പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. തിരുനാവായ സ്വദേശി അബ്ദുൽ ഷമീറിനെയാണു കഴിഞ്ഞ ദിവസം രാത്രി 8.30ന് ആക്രമിച്ചത്. വാഹനം ഒതുക്കി ഭക്ഷണം കഴിക്കാൻ കഴിക്കാൻ ഇറങ്ങിയ ഇദ്ദേഹത്തിന്റെ സമീപത്ത്  എത്തിയ സംഘം 500 രൂപ ഗൂഗിൾ പേ ചെയ്താൽ പണമായി തരാമോ എന്നു ചോദിച്ചു. പേഴ്‌സിൽ നിന്നു പണമെടുത്തപ്പോൾ ആക്രമിച്ചു 2000 രൂപ  തട്ടിപ്പറിക്കുകയായിരുന്നു. ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐമാരായ പി.എം.റാസിഖ്, റിൻസ് എം. തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user