കൊല്ലം: കടയ്ക്കൽ മണലുവട്ടത്ത് തീപൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദർഭകുഴി വീട്ടിൽ പ്രമിത (31) ആണ് മരിച്ചത്. തിങ്കൾ രാവിലെ 11 മണിയോടെ വീടും പരിസരവും വൃത്തിയാക്കുന്നതിനിടെ കരിയില കൂട്ടി തീയിടുകയായിരുന്നു. ഉടൻ തീ പടർന്ന് പ്രമിത ധരിച്ചിരുന്ന മാക്സിയിൽ പിടിക്കുകയും പെട്ടന്ന് തീ ദേഹമാസകലം ആളിപ്പടരുകയുമായിരുന്നു.നിലവിളിക്കേട്ട് അയൽവാസി ഷാഹിന ഓടിയെത്തി തീ കെടുത്തിയെങ്കിലും ഇതിനിടെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ പ്രമിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണത്തിന് കീഴടങ്ങി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക