Tuesday, 7 January 2025

ട്രെയിനിൽ യാത്രക്കാരിയുടെ മാല മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

SHARE



 ആലപ്പുഴ : ട്രെയിനിൽ യാത്രക്കാരിയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച് ചാടി രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് പുന്നപ്ര തെക്ക് ആലിശ്ശേരി വീട്ടിൽ സജിത്തിനെ (അപ്പച്ചൻ – 31) സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ കേരള പൊലീസും, ആർപിഎഫും ചേർന്നു നടത്തിയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു.

ആലപ്പുഴ ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന സമയത്താണ് ഇയാൾ യാത്രക്കാരിയുടെ സ്വർണമാല അപഹരിച്ച് ചാടി രക്ഷപ്പെട്ടത്. യാത്രക്കാരി ഉടൻ പൊലീസിന്റെ എമർജൻസി നമ്പർ ആയ 112ൽ വിളിച്ച് പരാതിപ്പെട്ടു. താമസിയാതെ എറണാകുളം റെയിൽവേ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങി. 

കേരള പൊലീസ് സൈബർ സെല്ലിലെ സുജിത്ത് ആവശ്യമായ സൈബർ പിന്തുണ നൽകിയതോടെ 12 മണിക്കൂറിനുള്ളിൽ പ്രതിയെക്കുറിച്ചു സൂചന ലഭിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ അറസ്റ്റും നടന്നു.ഒട്ടേറെ കവർച്ച കേസുകളിൽ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ആലപ്പുഴ ജില്ലയിൽ നിന്നു പുറത്താക്കിയതാണ്. മോഷ്ടിച്ച മാല ആലുവയിലെ സ്വർണക്കടയിൽ നിന്നു കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user