മലപ്പുറം: ഓലപ്പീടിക തിരിവിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് തിരൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് എതിർദിശയിൽ പോവുകയായിരുന്ന കാറിൽ ഇടിച്ചത്. ഇതിൽ സഞ്ചരിച്ച 3 പേർക്കാണ് പരുക്ക്. ഇവരെ സമീപങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഏറെ നേരം താനൂർ പരപ്പനങ്ങാടി മുഖ്യപാതയിൽ ഗതാഗതതടസ്സം നേരിട്ടു. രാവിലെയാണ് ടാങ്കർ ലോറി മാറ്റിയത്. പരപ്പനങ്ങാടി, താനൂർ പൊലീസും ടിഡിആർഎഫ് അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക