Sunday, 12 January 2025

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് 2 മരണം

SHARE



ഒല്ലൂർ : ചീരാച്ചിയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ  2 സ്ത്രീകൾ കെഎസ്ആർടിസി സ്വിഫ്റ്റ്  ബസിടിച്ച്  മരിച്ചു. ചീരാച്ചി  വാകയിൽ റോഡിൽ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്.  ഇന്ന് രാവിലെ 6.30 നാണു  സംഭവം. പള്ളിയിൽ പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്.  രണ്ടുപേരും സംഭവം സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user