കണ്ണിക്കൽ, മൂലമറ്റം: കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരുക്ക്. ഇന്നലെ 9.30ന് കാഞ്ഞാർ വാഗമൺ റോഡിൽ പുത്തേടായിരുന്നു അപകടം.ബെംഗളൂരു സ്വദേശികളായ തീർഥാടകരാണ് വഴിതെറ്റിയെത്തി അപകടത്തിൽപെട്ടത്. 3 കുട്ടികൾ ഉൾപ്പെടെ 22 പേർ വാഹനത്തിലുണ്ടായിരുന്നു. വാഗമൺ ഭാഗത്തുനിന്നു വന്ന വാഹനം കണ്ണിക്കൽ ഇറക്കത്തിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ വാഹനത്തിൽ നിന്നു തെറിച്ചുപോയി. ഒരു മരത്തിൽ തങ്ങി നിൽക്കുന്ന നിലയിലായിരുന്നു വാഹനം. മരത്തിൽ തങ്ങിനിന്നില്ലായിരുന്നെങ്കിൽ ഒരു കിലോമീറ്ററോളം താഴേക്കു പതിക്കുമായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനത്തിന് ഓടിയെത്തിയത്.മൂലമറ്റം, തൊടുപുഴ അഗ്നിരക്ഷാസേനയും കാഞ്ഞാർ പൊലീസും സംഭവസ്ഥലത്ത് എത്തി. താഴ്ചയിൽ നിന്നു വളരെ പ്രയാസപ്പെട്ടാണ് പരുക്കേറ്റവരെ റോഡിൽ എത്തിച്ചത്. പിന്നീട് നാട്ടുകാരുടെ വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബസ് ഇതുവഴി കടന്നുപോകുമ്പോൾ അമിതമായി പുക ഉയർന്നിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.മന്ത്രി റോഷി അഗസ്റ്റിൻ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക