തൃശൂർ: രാമവർപുരത്തെ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ പതിനേഴുവയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് മുഖത്ത് ക്രീം തേയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ. ബുധനാഴ്ച രാത്രിയാണ് 15-കാരനും 17-കാരനും തമ്മിൽ ക്രീം തേയ്ക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായത്.
പിടിവലിക്കിടെ 15-കാരന്റെ ചുണ്ടിൽ മുറിവേറ്റു. പിന്നാലെ ജീവനക്കാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. രാവിലെ എഴുന്നേറ്റ് പല്ലു തേക്കുമ്പോൾ മുറിവ് വേദനിച്ചതോടെ പതിനഞ്ചു വയസ്സുകാരൻ കയ്യിൽ കിട്ടിയ ചുറ്റികയുമായെത്തി ഉറക്കമെഴുന്നേറ്റിരുന്ന പതിനേഴുകാരന്റെ തലയിൽ ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇന്നലെ രാവിലെ 6.15-നാണ് ഉത്തർപ്രദേശ് സ്വദേശിയായ പതിനേഴുകാരനാണ് ചുറ്റിക കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പതിനഞ്ചു വയസ്സുകാരനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസമയം രണ്ട് കെയർടേക്കർമാരാണ് ഇവിടെയുണ്ടായിരുന്നത്. അടുത്ത മാസം 18 വയസ്സു തികയുന്ന പതിനേഴുകാരൻ കല്ലേറ്റുംകരയിലെ അഭയാശ്രമത്തിൽനിന്ന് 2023-ലാായിരുന്നു ഇവിടെ എത്തിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V