ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ ബധാൽ ഗ്രാമത്തിൽ ഗ്രാമത്തിൽ അജ്ഞാത രോഗം പിടിപെട്ട് മരിച്ചവരുടെ എണ്ണം 16 ആയി. 45 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണമാണ് ഇത്. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യാഴാഴ്ച യോഗം ചേർന്നിരുന്നു. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധം ആണെന്നും നഷ്ടം പരിഹരിക്കാൻ എല്ലാ വകുപ്പുകളും സഹകരിച്ച പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി സക്കീന ചീഫ് സെക്രട്ടറി അടൽ ദുല്ലൂ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക