കർണാടക: കാറിൽ എത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്കിൽ നിന്നും 12 കോടി വിലമതിക്കുന്ന സ്വർണവും പണവും കവർന്നു. മംഗളൂരു ഉള്ളാൾ താലൂക്കിലെ കെ സി റോഡിലുള്ള കോട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച നടന്നത്. കറുത്ത ഫീയറ്റ് കാറിലെത്തിയ ആറുപേരിൽ അഞ്ചുപേർ ബാങ്കിനകത്തേക്ക് പോയി ജീവനക്കാരെ തോക്കുചുണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ആറാമൻ പുറത്തു നിൽക്കുകയായിരുന്നു. മോഷണ മുതലുകൾ അഞ്ചു ചാക്കുകളിലാക്കിയാണ് സംഘം രക്ഷപ്പെട്ടത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ അതീവ സുരക്ഷയായിരുന്നു പ്രദേശത്ത് ഒരുക്കിയിരുന്നത്. ഇത് ഭേദിച്ചാണ് ആറംഗസംഘം മോഷണം നടത്തിയത്. ബാങ്കിലെ സിസിടിവി ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കവർച്ച. ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലാക്കിയാവാം ഇവർ കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക