ശ്രീകണ്ഠപുരം: കണ്ണൂർ അലവിലിൽനിന്ന് കുന്നത്തൂർപാടി ഉത്സവം കാണാനെത്തിയ ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുന്നത്തൂർ ടൗണിനും പാടിക്കും ഇടയിലുള്ള അങ്കണവാടിക്കു സമീപത്താണു മിനി ബസ് മറിഞ്ഞത്. 15ന് സമാപിക്കുന്ന തിരുവപ്പന ഉത്സവത്തിൽ ഇപ്പോൾ കനത്ത തിരക്കാണ്. തിരക്കുകാരണം ഭക്തരെ കയറ്റത്തിൽ ഇറക്കുന്നതിനിടയിൽ പിറകോട്ടുപോയി മറിഞ്ഞതാണെന്നാണ് നിഗമനം. ആരുടെയും പരുക്ക് ഗുരുതരമല്ല. സ്ത്രീകളായിരുന്നു മിനി ബസിലെ യാത്രക്കാർ. ശ്യാമള, പ്രേമി എന്നിവരെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും കമല, ഷീബ, സജിത, ജലജ, രേഷ്മ, പ്രസീത, ജയശ്രീ, ശോഭ, ജീജ, ശീതൾ എന്നിവരെ കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, പൊതുപ്രവർത്തകരായ അശ്വന്ത് വിജയൻ എന്നിവരുടെയും പയ്യാവൂർ പൊലീസിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക