Saturday, 18 January 2025

ഷവർമ കഴിച്ച 10 പേർക്ക് ഭക്ഷ്യവിഷബാധ : ഹോട്ടൽ അടച്ചിടാൻ നോട്ടിസ്

SHARE


ചിറ്റാട്ടുകര :ഷവർമ കഴിച്ച 10 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെത്തുടർന്ന് കിഴക്കേത്തലയിലെ  ഹോട്ടൽ താൽക്കാലികമായി അടച്ചിടാൻ എളവള്ളി പഞ്ചായത്ത് അധികൃതർ ഹോട്ടൽ ഉടമയ്ക്ക് നോട്ടിസ് നൽകി. കഴിഞ്ഞ 14ന് വൈകിട്ട് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിഷബാധയേറ്റവരെ വിവിധ  ആശുപത്രികളിൽ  പ്രവേശിപ്പിച്ചു.  എല്ലാവർക്കും ശക്തമായ വയറുവേദനയും വയറിളക്കവുമാണ് ഉണ്ടായത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗ്സഥരും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും പരിശോധന നടത്തി. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user