Saturday, 11 January 2025

ഹണി ട്രാപ്പിലൂടെ 10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പൊലീസ് പിടിയിൽ

SHARE



കുറ്റിപ്പുറം : ഹണി ട്രാപ്പിലൂടെ എടപ്പാൾ സ്വദേശിയായ യുവാവിന്റെ 10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പിടിയിൽ. അസം സ്വദേശികളും കുറ്റിപ്പുറം തങ്ങൾപടിയിലെ താമസക്കാരുമായ യാസ്മിൻ ആലം (27), ഭാര്യ ഖദീദ ഖാത്തൂൻ (26) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.എടപ്പാളിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവുമായി സൗഹൃദം സ്ഥാപിച്ച യാസ്മിൻ ഇയാളെ തങ്ങൾപടിയിലുള്ള ലോഡ്ജിൽ എത്തിച്ച് യുവാവും ഖദീദയുമൊത്തുള്ള വിഡിയോ രഹസ്യമായി ചിത്രീകരിക്കുകയുമായിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണു പല തവണയായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.  യുവാവ് സഹോദരിയിൽ നിന്നടക്കം വലിയ തുക കടം വാങ്ങാൻ തുടങ്ങിയതോടെയാണു സംഭവം പുറത്തുവരുന്നത്. യുവാവ് നൽകിയ പരാതിയെത്തുടർന്നാണ് കുറ്റിപ്പുറം പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നു മൊബൈൽ ഫോണും ചിത്രീകരിച്ച വിഡിയോകളും കണ്ടെടുത്തു. യുവാവിൽ നിന്ന് പണം കൈപ്പറ്റിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റിപ്പുറം സിഐ കെ.നൗഫൽ, പ്രിൻസിപ്പൽ എസ്ഐ എ.എം.യാസിർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. എസ്ഐ കെ.ശിവകുമാർ, എഎസ്ഐമാരായ സുധാകരൻ, സഹദേവൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user