പാലാ: അശരണരേയും, അലംബഹീനയേരും, മനോരോഗികളെയും, അനാഥരെയും സംരക്ഷിക്കുകയും, പുനരധിവസിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന പാലാ മരിയസദനം ഈ പ്രോഗ്രാമിൽ യൂത്ത്വിങ്ങുമായി കൈ കോർത്തത് ഈ ആഘോഷത്തിന് കൂടുതൽ ഭംഗിയും സ്വീകാര്യതയും നൽകി വൈവിദ്ധ്യവും വെല്ലുവിളികളും നിറഞ്ഞ ബിസിനസ് രംഗത്ത് യുവ വ്യാപാരികളെ ശോഭനമായസ്വപ്‌നം കാണാൻ പഠിപ്പിക്കാനും ,അവർക്ക് ഏതൊരാവശ്യത്തിനും ആശ്രയിക്കുവാനും കഴിയുന്ന ഒരു കൂട്ടായ്മ എന്ന ഉദ്ദേശത്തിലാണ് 2004 ൽ പാലായിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ യൂത്ത് വിംഗ് ആരംഭിച്ചത്. യൂത്ത് വിംഗ് പാലായുടെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായിട്ട് ഇപ്പോൾ രണ്ടു പതിറ്റാണ്ടു തികയുകയാണ്. ഇന്ന് പാലായുടെ മുഖമുദ്രയാണ് പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എന്ന വ്യാപാരി സംഘടന. ഇക്കഴിഞ്ഞ വര്ഷം യൂത്തുവിങ് നേത്രത്വത്തിൽ നടത്തിയ ഓണം ഘോഷയാത്ര, ക്രിസ്‌മസ് കരോൾ, ഫുഡ് ഫെസ്റ്റ്-2024 എന്നിവ യൂത്തുവിങ് കൂട്ടായ്മയുടെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. മരിയസദനം നടത്തുന്ന നന്മയുടെ സന്ദേശം പാലായുടെ ജനഹൃദയങ്ങളിൽ എത്തിക്കുക്കുക എന്നത് യൂത്തുവിന്ഗ് അംഗങ്ങൾക്ക് അഭിമാനകരമാണ്. പാലായിലെ നല്ലവരായ വ്യാപരി സുഹൃത്തുക്കളും നഗരവാസികളും ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിനൊപ്പം കൈകൾ കോർത്തു. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ നന്മയുടെ, സ്നേഹത്തിൻ്റെ സന്ദേശം ലോകമെങ്ങും മുഴങ്ങട്ടേ. എല്ലാവർക്കും ക്രിസ്മസ് പുതുവത്സരാശംസകൾ നേരുന്നു . കൊട്ടാരമറ്റത്തു നിന്നാരംഭിക്കുന്ന ക്രിസ്തുമസ്സ് കരോൾ പാലാ ഡി വൈ.എസ് പി .ശ്രീ.കെ സദൻ ഫ്ലാഗ് ഓഫ് ചെയ്‌തു. പാലാ രൂപതാ മുഖ്യ വികാരി ജനറാൾ റവ ഫാദർ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടതത്തി. യൂത്ത് വിംഗ് പ്രസിഡൻറ് ജോൺ ദർശന അദ്ധ്യക്ഷത വഹിച്ചു കെ.വി.വി.ഇ.സ്പ്രസിഡന്റ്റ് വക്കച്ചൻ മറ്റത്തിൽ, സെക്രട്ടറി വി.സി ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, യൂത്ത് സിംഗ് സെക്രട്ടറി എബിസൺ ജോസ്, ട്രഷറർ ജോസ്റ്റ്യൻ വന്ദന, മുൻ പ്രസിഡന്റ് ആൻറണി കുറ്റിയാങ്കൽ,പ്രോഗ്രാം കോഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.കരോൾ. ളാലം പാലം ജംഷനിൽ സമാപിച്ചപ്പോൾ നടന്ന സമ്മേളനം.പാലാ എം എൽ എ .ശ്രീ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ മുഖ്യാതിഥി ആയിരുന്നു. ക്രിസ്തുമസ് കരോൾ 2024 ൽ പ്രത്യേകിച്ച് കുട്ടികളെയും മാതാപിതാക്കളും അണിചേർന്നത് ഏറെ മനോഹരമായി . .വി സി.ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ആൻറണി കുറ്റിയാങ്കൽ, ജോൺ ദർശന, എബി സൺ, ജോസ്റ്റ്യൻ വന്ദന, ഫ്രെഡി നടുത്തൊട്ടിയിൽ..... വിപിൻ പോൾസൺ, സിറിൾ ട്രാവലോകം, അനൂപ് ജോർജ്, ജിന്റോ ഐജി ഫാം, തുടങ്ങിയവർ നേതൃത്വം നൽകി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക