Wednesday, 4 December 2024

വാട്സ്‌ആപ്പില്‍ ഈ വാക്കുകള്‍ ഉപയോഗിക്കാൻ പാടില്ല ; ഉപയോഗിച്ചാല്‍ പണി കിട്ടും.

SHARE

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പാണ് വാട്‌സ്‌ആപ്പ്. എത്ര എല്ലാം ആപ്പുകള്‍ ഉണ്ട് എന്ന് പറഞ്ഞാലും വാട്‌സ്‌ആപ്പ് തന്നെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് . കാരണം എളുപ്പത്തില്‍ ഉപയോഗിക്കാൻ സാധിക്കുന്നതും സുരക്ഷിതം ആണെന്നതുമാണ് വാട്‌സ്‌ആപ്പ് കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെടാൻ കാരണം. 2024 ജനുവരിയില്‍ മാത്രമുള്ള കണക്കുകള്‍ പറയുന്നത് 2 ബില്യണ്‍ ആളുകള്‍ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്നാണ് .എന്നാല്‍ ഇപ്പോള്‍ വാട്‌സ്‌ആപ്പ് ചില മെസേജുകള്‍ വിലക്കിയിരിക്കുകയാണ്. നമ്മള്‍ പറയുന്ന ചില വാക്കുകളും ഉള്ളടക്കങ്ങളും കൊണ്ട് നമ്മുടെ വാട്‌സ്‌ആപ്പ് നിരോധിക്കാൻ വഴിയുണ്ട് എന്നാണ് വിവരം. എങ്ങനെയുള്ള സന്ദേശങ്ങള്‍ അയക്കുന്നതാണ് വാട്‌സ്‌ആപ്പ് വിലക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതോ അശ്ലീലമോ നിയമവിരുദ്ധമോ ആയ സന്ദേശങ്ങള്‍ അയക്കാൻ പാടില്ല. ഗ്രാഫിക് അക്രമം, വിദ്വേഷ പ്രസംഗം, നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും ഇതില്‍ ഉള്‍പ്പെടും. പ്രമോഷണല്‍ സന്ദേശങ്ങളോ സ്പാമോ അയയ്ക്കുന്നത് ഒഴിവാക്കണം.തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കുക ഇവയൊക്കെ വാട്‌സ്‌ആപ്പ് നിരോധനത്തിലേക്ക് കൊണ്ടുവരാം. എതൊരു കാര്യവും അയക്കുമ്ബോള്‍ സുതാര്യത ഉറപ്പാക്കണം എന്ന് മെറ്റ അറിയിച്ചു. ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസിങ് പ്രക്രിയയിലൂടെ ഒരു അവലോകന പ്രക്രിയ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട് വാട്സാപ്. ഇതിലൂടെ നാം അയക്കുന്ന സന്ദേശങ്ങള്‍ വാട്സാപ്പ് മനസിലാക്കും. മറ്റ് ഉപയോക്താക്കള്‍ നിങ്ങളെ എപ്പോഴെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആയിരിക്കും ഇത്തരം നടപടികളിലൂടെ പോകുക.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user