Monday, 2 December 2024

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ പോക്സോ കേസ് പ്രതി

SHARE

എഴുകോണ്‍: അയല്‍വാസിയായ സ്ത്രീയെ കടന്നു പിടിക്കുകയും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിലെ പ്രതിയെ എഴുകോണ്‍ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. പവിത്രേശ്വരം ഇടവട്ടം കാരുവേലില്‍ മണിയൻമുക്കിന് സമീപം തത്വമസിയില്‍ ശ്രീജിത്തിനെ (38) ആണ് പിടികൂടിയത്. പരാതിയെ തുടർന്ന് വീട്ടില്‍ അന്വേഷിച്ചെത്തിയ എഴുകോണ്‍ സി.പി.ഒ എസ്.സുധീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനെ അസഭ്യ വർഷത്തോടെയാണ് പ്രതി നേരിട്ടത്. കൈയ്യേറ്റ ശ്രമവും ബലപ്രയോഗവും ഉണ്ടായി. മല്‍പ്പിടിത്തത്തിലൂടെ കീഴടക്കിയാണ് ഇയാളെ പൊലീസ് വാഹനത്തില്‍ കയറ്റിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലും വൈദ്യ പരിശോധനയ്ക്ക് എത്തിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രതി പരാക്രമം നടത്തി.പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ പൊതുജനങ്ങള്‍ക്ക് നേരെയും അസഭ്യ വർഷവും വെല്ലുവിളിയും ഉണ്ടായി. പോക്സോയ്ക്ക് പുറമെ പൊലീസുകാരെ ഉപദ്രവിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കോതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user