പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെമേല്‍ വാഹനം പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. നിലവില്‍ ഇവരെ എരുമേലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതര പരിക്കുള്ളതിനാല്‍ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടം. ദര്‍ശനത്തിനെത്തിയ തീര്‍ഥാടകര്‍ വഴിയരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശേരി സ്വദേശിയുടെ കാറാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക