തൃശൂർ: റെയില്‍വേ മെയില്‍ സർവീസ് (ആർഎംഎസ്) ഓഫീസുകള്‍ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ 367 പേർക്ക് സംസ്ഥാനത്ത് തൊഴില്‍ നഷ്ടമാകും. സംസ്ഥാനത്തെ എട്ട് റെയില്‍വേ സ്റ്റേഷനുകളിലെ ആർഎംഎസുകള്‍ ആദ്യഘട്ടമായി അടച്ചുപൂട്ടി. ഇവിടെ ജോലി ചെയ്തിരുന്ന 87 കരാർ തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ടു. ഷൊർണൂർ–-22, ഒറ്റപ്പാലം–- എട്ട്, ഇരിങ്ങാലക്കുട–-11, ആലുവ–- 13, വടകര–- 10, ചങ്ങനാശേരി–- അഞ്ച്, കായംകുളം–- 12, തലശേരി–- ആറ് എന്നിങ്ങനെയാണ് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം. ഇവരില്‍ അധികവും വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. അടച്ചുപൂട്ടിയ ഓഫീസുകളില്‍ 280 സ്ഥിരം ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റി നിയമിച്ചു. ഒറ്റപ്പാലം–- 14, ഷൊർണൂർ–- 69 ഇരിങ്ങാലക്കുട– 37, ആലുവ–- 58, വടകര–- 22, ചങ്ങനാശേരി–-21, കായംകുളം–- 35, തലശേരി–- 24 എന്നിങ്ങനെ 280 സ്ഥിരം ജീവനക്കാരെ പാലക്കാട്, തിരൂർ, എറണാകുളം, തൊടുപുഴ, കോഴിക്കോട്, കോട്ടയം, കൊല്ലം, കണ്ണൂർ ആർഎംഎസുകളിലേക്കാണ് മാറ്റിയത്. -ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന കരാർ ജീവനക്കാർ പിരിച്ചുവിടലിന്റെ വക്കിലാണ്. ഇവരെ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. രാജ്യത്തെ ആർഎംഎസ് ഓഫീസുകളെ ലെവല്‍ 1, 2 എന്ന് തരംതിരിച്ചാണ് അടച്ചുപൂട്ടല്‍ നടപടി നടപ്പാക്കിയത്. കേരളത്തിലെ 12 ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടണമെന്നാണ് കേന്ദ്രനിർദേശം. എന്നാല്‍ ആദ്യഘട്ടത്തില്‍ ഒരു ജില്ലയില്‍ ഒരു ഓഫീസ് എങ്കിലും നിലനിർത്തണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ, തിരൂർ, കാസർകോട്, തൊടുപ്പുഴ ആർഎംഎസുകള്‍ നിലനിർത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക