കണ്ണൂർ: ഡിസംബർ 18 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയചർച്ചയുടെ അടിസ്ഥാനത്തിലാണിത്. ബസ് അസോസിയേഷനുകളും ബസ് തൊഴിലാളികളും ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഒരു സ്ഥിരംസമിതിയെ ചുമതലപ്പെടുത്തി.പെറ്റി കേസ് എടുക്കുമ്ബോള്‍ ഏത് നിയമലംഘനത്തിനാണ് കേസെടുക്കുന്നത് എന്ന വിവരം ബന്ധപ്പെട്ട ജീവനക്കാരനെ ബോദ്ധ്യപ്പെടുത്താനും തീരുമാനമായി. ഒരു സാഹചര്യത്തിലും മിന്നല്‍ പണിമുടക്കുകള്‍ നടത്തുകയില്ലെന്ന് ബസുടമസ്ഥസംഘവും തൊഴിലാളികളും ഉറപ്പ് നല്‍കി. ചർച്ചയില്‍ എ.ഡി.എം സി പദ്മചന്ദ്രകുറുപ്പ്, കണ്ണൂർ സിറ്റി അഡീഷനല്‍ എസ്.പി കെ.വി.വേണുഗോപാലൻ, ആർ.ടി.ഒ ഉണ്ണികൃഷ്ണൻ, വിവിധ ബസ് ഉടമ സംഘടന, ബസ് തൊഴിലാളി യൂണിയൻ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക