കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ 12 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയില്‍ കണ്ടെത്തിയ 400 കിലോഗ്രാം മത്സ്യം കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ എ.എ അനസിന്റെ നിർദ്ദേശ പ്രകാരം നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി. എസ് സന്തോഷ് കുമാർ, ഡോ.അക്ഷയ വിജയൻ, ഡോ ജെ.ബി. ദിവ്യ എന്നിവർ നേതൃത്വം നല്‍കി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സി. ടി സുനന്ദ കുമാരി, കെ.അനിത, ഹെല്‍ത്ത് സൂപ്പർ വൈസർ കെഎസ് ജയൻ, ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ എസ്.ആർ രാജീവ്, ബിജു എസ് നായർ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക