Wednesday, 4 December 2024

തമിഴ്നാട്ടില്‍ ഫെയ്ൻജല്‍ ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന് പിന്നാലെ കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു.

SHARE

തിരുവനന്തപുരം:
മുരിങ്ങക്കായക്ക് വിപണിയില്‍ കൈപൊള്ളുന്ന വിലയാണ്. ഇന്ന് തിരുവനന്തപുരത്ത് ഒരുകിലോ മുരിങ്ങയുടെ വില 270-300 രൂപയാണ്. എറണാകുളത്തെ വില 200 രൂപയാണ്. കാസർകോടും കണ്ണൂരും 450 രൂപ കടന്നു. തക്കാളി, ഏത്തക്ക, ഉള്ളി, കിഴങ്ങുവർഗങ്ങള്‍, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയുടെയെല്ലാം വില കുതിച്ചുയർന്നു. ചെറിയ തുകയ്ക്ക് ലഭിച്ചിരുന്ന കറിവേപ്പിലക്ക് കിലോക്ക് 60 രൂപ കടന്നു. തിരുവനന്തപുരം മാർക്കറ്റില്‍ മല്ലിയില കിലോയ്ക്ക് 100 രൂപയാണ് ഇന്നത്തെ വില. മത്തൻ, വെള്ളരി, കക്കിരി എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്.കേരളത്തില്‍ ഇപ്പോള്‍ സീസണ്‍ അല്ല. ശബരിമല സീസണ്‍ ആയതോടെ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇത് വിലക്കയറ്റത്തിന് വഴിവച്ചിരുന്നു. ഇതോടൊപ്പം തമിഴ്നാട്ടില്‍ ഫെയ്ൻജല്‍ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ദുരന്തം വിതച്ചതോടെ വില കുതിച്ചുയർന്നു. വില കൂടിയതിന് പിന്നാലെ പച്ചക്കറി വിപണിയില്‍ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. മാർക്കറ്റിലെത്തുന്നവർ വിലകേട്ട് സാധനം വാങ്ങാതെ മടങ്ങുകയാണെന്ന് കച്ചവടക്കാർ പറയുന്നു.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user