Wednesday, 11 December 2024

ഓണ്‍ലൈൻ ഓര്‍ഡറുകള്‍ റദ്ദാക്കുന്നതിന് ഇനി ഫീസ് നല്‍കേണ്ടി വരും.

SHARE

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഓർഡർ ചെയ്തതിനുശേഷം പിന്നീട് വേണ്ടെന്നു തോന്നി ക്യാൻസല്‍ ചെയ്യണമെങ്കില്‍ ഇനി പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. ഓർഡറുകള്‍ റദ്ദാക്കുന്നവർക്ക് ക്യാൻസലേഷൻ ചാർജുകള്‍ ഏർപ്പെടുത്തുകയാണ് ഓണ്‍ലൈൻ ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍. നിലവില്‍ ഫ്ലിപ്കാർട്ടും മിന്ത്രയും ആണ് ക്യാൻസലേഷൻ ചാർജുകള്‍ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി സൂചന ഉള്ളത് . ഓർഡറുകള്‍ റദ്ദാക്കുമ്പോള്‍ അവർക്ക് നഷ്ടപ്പെടുന്ന ചെലവുകളും സമയവും നികത്താൻ വില്‍പ്പനക്കാരെയും ഡെലിവറി പങ്കാളികളെയും സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് ഫ്ലിപ്കാർട്ട് സൂചിപ്പിക്കുന്നത്. എങ്കിലും ഇക്കാര്യം ഫ്ലിപ്കാർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സൗജന്യമായി റദ്ദാക്കാൻ കഴിയുന്ന ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കുമെന്നും ഫ്ലിപ്കാർട്ടുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ഈ സമയപരിധിക്ക് ശേഷം ഓർഡറുകള്‍ ക്യാൻസല്‍ ചെയ്യണമെങ്കില്‍ നിശ്ചിത ഫീസ് നല്‍കേണ്ടതായി വരും. ഫ്ലിപ്പ്കാർട്ടിൻ്റെ അതേ മാതൃ കമ്പനിയുടെ കീഴില്‍ വരുന്ന മറ്റൊരു ഷോപ്പിംഗ് സൈറ്റായ മിന്ത്രയ്ക്കും ഈ മാറ്റം ബാധകമായേക്കാം എന്നാണ് സൂചന.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user