കോഴിക്കോട്: താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിക്കയും ശാരീരികമായി മർദ്ദിക്കുകയും ചെയ്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭർത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭർത്താവിന്റെ സുഹൃത്തായ പ്രകാശൻ തന്നെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്നും ഇതിനായി ഭർത്താവും നിരന്തരം ഉപദ്രവിച്ചെന്നും യുവതിയുടെ വെളിപ്പെടുത്തല്‍. ഇതോടെയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. പുതുപ്പാടി സ്വദേശിനിയായ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന പരാതിയില്‍ ഭർത്താവ് അടിവാരം വാഴയില്‍ വീട്ടില്‍ വി ഷെമീർ (34), ഇയാളുടെ സുഹൃത്ത് അടിവാരം മേലെപൊട്ടിക്കൈ പികെ. പ്രകാശൻ (46) എന്നിവരെ താമരശേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് യുവതി പോലീസിനെ സമീപിച്ചത്.കുടുംബത്തില്‍ പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞാണ് പ്രകാശൻ യുവതിയുടെ വീട്ടിലെത്തിയത്. ആദ്യം പുട്ടുകുടത്തില്‍ പൊടി കലക്കി ചുവപ്പ് നിറത്തിലാക്കി. പിന്നീട് ഇത് യുവതിയുടെ ശരീരത്തിലെ ബാധയുടെ ശക്തിയാണെന്ന് അവകാശപ്പെട്ട ഇയാള്‍ പുട്ടുകുടം പിന്നീട് തോട്ടില്‍ കൊണ്ടുപോയി ഒഴുക്കി. ഇതിനുശേഷമാണ് രാത്രി പ്രത്യേക പൂജ വേണമെന്ന് നിർദേശിച്ചത്.ബാധയൊഴുപ്പിക്കുന്നതിന്റെ ആദ്യപടിയായി വീടിന് വാതിലില്ലാത്തതിനാല്‍ വീടിന്റെ മുൻവശത്തും മുറിയിലും പുതിയ വാതില്‍വെക്കണമെന്ന് പ്രകാശൻ പറഞ്ഞിരുന്നു. ഇതിന് ഭർത്താവ് സമ്മതിച്ചു. പിന്നീട് യുവതിയെ ഫോണില്‍ വിളിച്ച പ്രകാശൻ, ഒറ്റയ്ക്ക് സംസാരിക്കണമെന്നും ആളൊഴിഞ്ഞിടത്തേക്ക് മാറിനിന്ന് സംസാരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. കുഴപ്പമില്ലെന്നും സംസാരിക്കാമെന്നും പറഞ്ഞതോടെയാണ് പ്രകാശൻ നഗ്നപൂജയെന്ന ആവശ്യവുമായെത്തിയത്.നഗ്നപൂജയെപ്പറ്റി ചോദിച്ചപ്പോള്‍ ഭർത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്നും അത് ഒഴിവാക്കാൻ ശരീരത്തില്‍ 'ഉഴിഞ്ഞ് പോക്കണ'മെന്നുമായിരുന്നു മറുപടി. എന്നാല്‍, ബാധകയറിയത് ഭർത്താവിന്റെ ശരീരത്തില്‍ അല്ലേയെന്നും എന്തിനാണ് തന്റെ ശരീരത്തില്‍ പൂജ നടത്തുന്നതെന്നും ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞാലേ ഭർത്താവ് പൂജയ്ക്ക് സമ്മതിക്കൂയെന്നായിരുന്നു പ്രകാശൻ പറഞ്ഞത്. തുടർന്ന് പൂജ നടത്താനായി ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി. ഭർത്താവായ ഷെമീറിന് മറ്റൊരു ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്ക് നടക്കാറുണ്ടെന്നും യുവതി പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക