ആലപ്പുഴ: സംസ്‌ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റുകളുടെ നിലവിലെ രീതി മാറ്റുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ആലപ്പുഴ കളര്‍കോട്ട് ആറ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായ സ്‌ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രേബേഷന്‍ സമയമായി കണക്കാക്കും. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ഥ ലൈസന്‍സ് നല്‍കും. ഇതുള്‍പ്പടെ ഡ്രൈവിങ് ടെസ്‌റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നതു പരിഗണനയിലാണ്. ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണിക്കും. ലേണേഴ്‌സ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കും ഉള്‍പ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റി അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതല്‍ വരുമ്പോൾ മാറ്റം ഉണ്ടാകുമെന്നും നാഗരാജു പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാന്‍ കൈമാറാന്‍ പാടില്ല. അങ്ങനെ കൊടുത്താല്‍ വാഹനം വാടകക്ക് നല്‍കിയതായി കണക്കാക്കാനാകും. റോഡ് സുരക്ഷാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. പോലീസിന്റെയും എം.വി.ഡിയുടെയും സംയുക്‌ത പരിശോധനയും നടത്തുമെന്നും നാഗരാജു അറിയിച്ചു. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിന്റെ ആര്‍.സി. റദ്ദാക്കാന്‍ ആലപ്പുഴ ആര്‍.ടി.ഒ: എ.കെ. ദിലു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക