തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാൻ അനുമതി നല്‍കുന്ന വിധത്തില്‍ കേന്ദ്ര മോട്ടോർവാഹന നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇപ്പോള്‍ വാഹന ഉടമയുടെ മേല്‍വിലാസ പരിധിയില്‍പെട്ട ഓഫീസില്‍ മാത്രമാണ് രജിസ്‌ട്രേഷൻ. രജിസ്‌ട്രേഷൻ ഓണ്‍ലൈനായതിനാല്‍ എവിടെ നിന്നു വാങ്ങുന്ന വാഹനവും വാഹന ഉടമയുടെ മേല്‍വിലാസ പരിധിയിലുള്ള ഓഫീസില്‍ രജിസ്ട്രർ ചെയ്യാൻ അനുമതി ഇപ്പോഴുണ്ട്. ഉടമയുടെ സൗകര്യാർത്ഥം ഓഫീസ് തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഭേദഗതിയിലൂടെ നല്‍കുന്നത്. ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് മാറി താമസിക്കുന്നവർക്ക് സൗകര്യപ്രദമാണ് പുതിയ സംവിധാനം. കേന്ദ്ര ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന ഹൈക്കോടതി വിധിയുടെ പ്രതികരണമായാണ് ഈ തീരുമാനം. മുമ്ബ്, വാഹന ഉടമകള്‍ അവരുടെ താമസ വിലാസവുമായി ബന്ധപ്പെട്ട RTO-യില്‍ മാത്രമേ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യാവൂ. ഈ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് ആറ്റിങ്ങലില്‍ ഒരു വാഹന ഉടമ രജിസ്‌ട്രേഷൻ ആവശ്യപ്പെട്ടു, എന്നാല്‍ ഇയാള്‍ക്ക് രെജിസ്ട്രേഷൻ നിഷേധിക്കപെടുകയായിരിന്നു. ഇതേ തുടർന്ന് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹർജ്ജി നല്‍കി. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 40-ല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്കും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉപദേശത്തിനും അനുസൃതമായി രജിസ്ട്രേഷൻ നടപടിക്രമങ്ങള്‍ നടത്തണമെന്ന് ഹൈക്കോടതി അപേക്ഷകന് അനുകൂലമായി വിധിക്കുകയായിരുന്നു. ഈ പുതിയ പ്രക്രിയ സുഗമമാക്കുന്നതിന് രജിസ്ട്രേഷൻ സോഫ്‌റ്റ്‌വെയറില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി നാഗരാജു സ്ഥിരീകരിച്ചു. എവിടെ രജിസ്റ്റർ ചെയ്യണമെന്ന കാര്യത്തില്‍ ഇനി തീരുമാനം പൂർണമായും വാഹന ഉടമയുടേതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക