Monday, 2 December 2024

യാത്രക്കാര്‍ ജാഗ്രതൈ! 'മാര്‍ബര്‍ഗ്' വൈറസ് പടരുന്നു; ബാധിച്ചാല്‍ ജീവൻമരണ പോരാട്ടം; അതിജീവനത്തിന് 50-50 ചാൻസ് മാത്രം.

SHARE

'ബ്ലീഡിംഗ് ഐ' അഥവാ മാർബർഗ് (Marburg) വൈറസ് ബാധിച്ചുള്ള മരണം വ്യാപകമാകുന്നു. ഏതാണ്ട് 17ഓളം രാജ്യങ്ങളില്‍ Marburg, Mpox, Oropouche എന്നീ വൈറസുകള്‍ ബാധിച്ച്‌ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റുവാണ്ടയില്‍ ഇതിനോടകം 15 പേരാണ് Marburg വൈറസ് ബാധിച്ച്‌ മരിച്ചത്. നൂറുകണക്കിന് പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്തക്കുഴലുകളെ അടിമുടി തകർക്കാൻ ശേഷിയുള്ള വൈറസാണിത്. ഇത് രക്തസ്രാവത്തിലേക്ക് നയിക്കും. വൈറസ് ബാധിച്ചതിന് ശേഷമുള്ള രോഗലക്ഷണങ്ങളുടെ പ്രത്യേകത കാരണമാണ് Bleeding eye വൈറസ് എന്ന് ഇതിന് പേരുവന്നത്. എബോള വൈറസ് രോഗത്തിന്റെ കുടുംബത്തിലുള്ള അംഗം തന്നെയാണ് മാർബർഗ് എന്നും പറയപ്പെടുന്നു. പഴംതീനി വവ്വാലുകളില്‍ നിന്നാണ് വൈറസ് പടരുന്നത്. മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രക്തം, ഉമിനീർ, മൂത്രം തുടങ്ങിയ ശരീരദ്രാവകങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പടരും. ശക്തമായ പനി, തലവേദന, പേശീവേദന, ഛർദ്ദി, ഡയേറിയ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. രോഗം ഗുരുതരമാകുമ്ബോള്‍ ആന്തരിക രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. അവയവങ്ങള്‍ തകരാറിലാവുകയും അതുവഴി മരണംസംഭവിക്കുകയും ചെയ്യും. മരണനിരക്ക് 24% മുതല്‍ 88% വരെയാണ്. ചികിത്സ ലഭ്യമാകുന്നതിന് അനുസരിച്ചാണ് മരണനിരക്കില്‍ വ്യത്യാസമുണ്ടാകുന്നത്. അതിനാല്‍ രോഗം ബാധിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത 50 ശതമാനമാണെന്ന് പറയപ്പെടുന്നു.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user