പാലാ: ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം 2024 ഡിസംബർ 14, 15 തീയ്യതികളിൽ നടത്തപ്പെടുന്നു. ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം 2024 ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് (ഇൻ ചാർജ്) ശ്രീ ആനന്ദ് മാത്യു ചെറുവള്ളിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് കുമാരി ദർശന എസ്. നായർ ഉദ്ഘാടന സമ്മേളനത്തിൽ ഭദ്ര ദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജിജി തമ്പി, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസമ്മ ബോസ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് തോമസ് ചെമ്പകശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അനില മാത്തുക്കുട്ടി, ജനപ്രതിനിധികളായ ശ്രീമതി റാണി ജോസ്, ശ്രീ ബിജു പി.കെ, ശ്രീ.സെബാസ്റ്റ്യൻ കെ.എസ്, ശ്രീമതി ലാലി സണ്ണി, ശ്രീ ഷിബു പൂവേലിൽ, ശ്രീമതി ജെസ്സി ജോർജ്ജ്, ശ്രീ ജോസി ജോസഫ്, ശ്രീമതി റൂബി ജോസ്, ശ്രീമതി ഷീലാ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ സുഭാഷ് കെ.സി, യൂത്ത് കോർഡിനേറ്റർ സഖറിയാസ് ഐപ്പൻപറമ്പിൽകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക