കോട്ടയം: ഇരുനൂറ് രൂപ കടന്ന് മുന്നേറുമെന്ന് പ്രതീക്ഷിച്ച റബർ വില ടയർ ലോബിയുടെ ഇടപെടലില്‍ കുത്തനെ കുറഞ്ഞു. വില 200 രൂപയിലെത്തിക്കാനുള്ള റബർ ഉത്പാദക സംഘങ്ങളുടെ സംഘടിത ശ്രമം ചരക്ക് വാങ്ങാതെ വിട്ടുനിന്ന് വൻകിട വൃവസായികള്‍ പൊളിച്ചു. ചൈന. ടോക്കിയോ .സിങ്കപ്പൂർ വില 207 നിന്ന് 218 രൂപലേക്ക് കുതിച്ചു. ബാങ്കോക്കില്‍ ഷീറ്റ് വില 205ല്‍ നിന്ന് 210 രൂപയിലേക്ക് ഉയർന്നു. എന്നാല്‍ ഇന്ത്യയില്‍ റബർ ബോർഡ് വില 199ല്‍ നിന്ന് 191 രൂപയിലേക്കും വ്യാപാരി വില 191ല്‍ നിന്ന് 183 രൂപയിലേക്കും നിലം പൊത്തി. മഴയില്‍ ഉത്പാദനം കുറഞ്ഞതും കർഷകർ വില്‍പ്പന മാറ്റിവെക്കുന്നതും വില വർദ്ധനയ്ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഉത്‌പാദന ഇടിവില്‍ കുതിച്ച് കുരുമുളക് ഉത്‌പാദനത്തിലെ ഇടിവ് കുരുമുളകിന് ഗുണമായി. ഇടുക്കി ഹൈറേഞ്ച്, വയനാട് എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ അളവിലാണ് കുരുമുളക് വിപണിയിലെത്തിയത്. രണ്ടാഴ്ചക്കുള്ളില്‍ കിലോയ്‌ക്ക് 21 രൂപയുടെ വർദ്ധനയുണ്ടായി. ശ്രീലങ്കയില്‍ നിന്നെത്തിയ വീര്യം കുറഞ്ഞ കുരുമുളകില്‍ നാടൻ കലർത്തി മസാല കമ്പനികള്‍ക്ക് ഇറക്കുമതിക്കാർ വിറ്റെങ്കിലും അവർ ചരക്ക് മടക്കി. ഇതോടെയാണ് ഹൈറേഞ്ച് കുരുമുളകിന് പ്രിയമേറിയത്. ഫെബ്രുവരിയില്‍ വിളവെടുപ്പ് തുടങ്ങുമെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ കുരുമുളക് ഉത്പാദനത്തില്‍ 25 ശതമാനത്തിന്റെ കുറഞ്ഞേക്കും. അതിനാല്‍ വില ഇനിയും കൂടാനിടയുണ്ട്. ഇന്ത്യൻ കുരുമുളകിന് കയറ്റുമതി വില 7950 ഡോളറായി ഉയർന്നു. ശ്രീലങ്ക 7200, വിയറ്റ്നാം 6950, ബ്രസീല്‍ 7000, ഇന്തോനേഷ്യ 7500 ഡോളർ എന്നിങ്ങനെ വില ഉയർന്നിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക