Monday, 2 December 2024

കോട്ടയം കുറിച്ചിയില്‍ കുറുക്കന്റെ ആക്രമണം; വീട്ടമ്മയ്ക്ക് കടിയേറ്റു.

SHARE

കോട്ടയം: കുറിച്ചിയില്‍ കുറുക്കന്റെ ആക്രമണം. കുറിച്ചി ഹോമിയോകോളേജിനു സമീപം എണ്ണയ്ക്കാച്ചിറയില്‍ പാത്തിക്കല്‍ ബിൻസി സജി , പനച്ചിക്കാട് പഞ്ചായത്തില്‍ താമസിക്കുന്ന സഞ്ജു എന്നിവർക്കാണ് കടിയേറ്റത്. ബിൻസിയെ കുറുക്കൻ ആക്രമിക്കുന്നത് കണ്ട് കുറുക്കനെ ഓടിയ്ക്കാൻ എത്തിയപ്പോഴാണ് സഞ്ജുവിനും കടിയേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുറിച്ചി എണ്ണയ്ക്കാച്ചിറ സെന്റ് സെൻ്റ് സേവ്യർ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായുള്ള പരിപാടുകളുടെ പ്രാക്ടീസിനായാണ് ബിൻസി എണ്ണയ്ക്കാച്ചിറ യുവരശ്മി ക്ലബിനു സമീപം എത്തിയത്. ഇവിടെ ഇവർക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന യുവതിയെ വിളിയ്ക്കുന്നതിനായി പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുറുക്കന്റെ ആക്രമണം ഉണ്ടായത്. ആദ്യ കാലില്‍ കടിച്ച കുറുക്കൻ പിന്നീട് ശരീരത്തിലേയ്ക്കു ചാടിക്കയറി ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കയ്യിലാണ് കടി കിട്ടിയത്. ആക്രമണം രൂക്ഷമായതോടെ തന്റെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ കുറുക്കന്റെ വായില്‍ വച്ചാണ് ഇവർ ഇവിടെ നിന്നും രക്ഷപെട്ടത്. തുടർന്ന് സമീപത്തെ വീട്ടില്‍ ഓടിക്കയറിയ ശേഷം വിവരം പറഞ്ഞു. ഇതോടെ നാട്ടുകാർ ചേർന്ന് പ്രദേശത്ത് നിരീക്ഷണം നടത്തി. തുടർന്ന് , കുറുക്കനെ കണ്ടെത്തുകയും തുരത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് സഞ്ജുവിന് കടികിട്ടിയതെന്നാണ് സംശയിക്കുന്നത്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user