Saturday, 7 December 2024

വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വര്‍ധിക്കും, നിരക്ക് വര്‍ധന പ്രാബല്യത്തില്‍.

SHARE

തിരുവനന്തപുരം:
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വർധനവ് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചിരിക്കുന്നത്. 2024-25 സാമ്ബത്തിക വർഷത്തില്‍ 16 പൈസയും 2025-26 വർഷത്തില്‍ 12 പൈസയും വർധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചിരിക്കുന്നത്. എന്നാല്‍, 2026-27 സാമ്ബത്തിക വർഷത്തില്‍ നിരക്ക് വർധിപ്പിക്കില്ലെന്നുമാണ് റിപ്പോർട്ട്. യൂണിറ്റിന് വരുത്തിയ വർധനവിന് പുറമെ, ഫിക്സഡ് ചാർജും ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് അഞ്ച് രൂപ മുതല്‍ 30 രൂപ വരെയും 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവർക്ക് 40 രൂപ മുതല്‍ 50 രൂപ വരെയും വർധിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വർധനവും വരുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം ആളുകളെയാണ് ഈ നിരക്കുവർധനവ് ബാധിക്കുകയെന്നാണ് വിലയിരുത്തലുകള്‍. ഡിസംബർ അഞ്ചാം തിയതി മുതലാണ് പുതിയ നിരക്കിന് പ്രാബല്യമെന്നും വാർത്ത കുറിപ്പില്‍ അറിയിച്ചു. അടുത്ത ഏപ്രില്‍ മുതല്‍ യൂണിറ്റിന് 12 പൈസ കൂടി വർധിക്കും. ഫലത്തില്‍ അടുത്ത സാമ്ബത്തിക വർഷം തുടങ്ങുമ്ബോള്‍ ആകെ വർധന യൂണിറ്റിന് 28 പൈസയുടേതാകും. വേനല്‍ക്കാലത്ത് പ്രത്യേക താരിഫ് ഈടാക്കാനായി സമ്മർ താരിഫ് വൈദ്യുത ബോർഡ് ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനർജി ചാർജില്‍ വർധനയില്ല യൂണിറ്റിന് 37 പൈസയുടെ വർധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ പകല്‍ സമയത്തെ വൈദ്യുതി നിരക്കില്‍ 10 ശതമാനം കുറവ് വരുത്തി. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും വൈദ്യുതി നിരക്ക് സർക്കാർ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user