ഓൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ.നസീറിന് 2024 ലെ മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് ലഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചുമായി (ഐസിഎആർ) സഹകരിച്ച് കൃഷി ജാഗരൺ നൽകുന്ന ഈ ബഹുമതി, ഇന്ത്യയുടെ കാർഷിക ഭൂപ്രകൃതിക്ക് ഗണ്യമായ സംഭാവന നൽകുന്ന വ്യക്തികൾക്ക് നൽകുന്ന ദേശീയ അംഗീകാരമാണ്. പൗൽട്രി വ്യവസായത്തിൽ എസ്.കെ.നൽകിയ സംഭാവനകളെ പരിഗണിച്ചാണ് കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ഈ സ്ഥാപനം ബഹുമതി നൽകിയത്. കോഴി കർഷകർ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾക്ക് പരിഹാരമായി കർഷകർക്ക് സൗജന്യ വൈദ്യുതി, സമഗ്ര ഇൻഷുറൻസ് പരിരക്ഷ, കോഴി ഷെഡുകൾക്ക് ലളിതമായ ലൈസൻസിംഗ് പ്രക്രിയ എന്നിവ നിർദേശിച്ചു കൊണ്ട് വ്യവസായത്തെ നിലനിർത്താമെന്ന എസ്. കെ യുടെ നിർദേശം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. നിരവധി കോഴി കർഷകരുടെ ഉപജീവനമാർഗം ഉറപ്പാക്കുന്നതിനും സാമ്പത്തികമായി ലാഭകരമായ ഒരു സംരംഭമായി കോഴി വളർത്തലിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനും ഇത്തരം പരിഷ്കാരങ്ങൾ നിർണായകമാണ്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും വ്യവസായ ത്തെ നിലനിർത്താൻ കഠിന പ്രയത്നം നടത്തി വരുന്നയാളാണ് ഇദ്ദേഹം. 2024 ഡിസംബർ 1 മുതൽ 3 വരെ ന്യൂഡൽഹിയിലെ പൂസയിലെ ഐഎആർഐ മേള ഗ്രൗണ്ടിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ കേന്ദ്രമന്ത്രി നിധിൻഗഡ്ഗരിയിൽ നിന്നും നസീർ അവാർഡ് ഏറ്റുവാങ്ങി. കായംകുളം പട്ടണത്തിൽ പോലീസ് സ്റ്റേഷന് മുൻപിൽ കാൽനൂറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച എസ്.കെ.ചിക്കൻ സെന്റർ പട്ടണത്തിലെ പ്രഥമ അറേബ്യൻ ഫുഡ് സ്ഥാപനമാണ്. ആദ്യമായി ചിക്കന്റെ വിവിധ ചേരുവകൾ ചേർത്ത് രുചികരമായ ഭക്ഷ്യവിഭവങ്ങൾ നൽകി പേരെടുത്തു. കായംകുളം കരീലകുളങ്ങരയിൽ തിരുവാലിൽ വീട്ടിൽ ഇബ്രാഹീംകുട്ടി റംലാബീവി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. വിവിധ സാമൂഹിക സാംസ്‌കാരിക ജീവികാരുണ്യ വിദ്യഭ്യാസ കൂട്ടായ്മയിൽ അംഗമായ ഇദ്ദേഹം സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഓഫ് ഇന്ത്യ (sigi ) കായംകുളം ചാപ്റ്റർ പ്രസിഡന്റാണ്. കേരളാ ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ
(KHRA )സംസ്ഥാന ഭാരവാഹിയാണ്. കായംകുളം സോഷ്യൽഫോറം അംഗവുമാണ്. തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച നസീർ അസാധാരണ പ്രതിഭകൊണ്ടും ത്യാഗ പരിശ്രമം കൊണ്ടും സ്ഥിരോൽസാഹം കൊണ്ടും അർപ്പണബോധം കൊണ്ടും ഉയർച്ചയുടെ പടവുകൾ ചവിട്ടുമ്പോൾ ഒരോശ്വാസത്തിലും വിധി കർത്താവിനെ സ്മരിക്കുന്നു. ഭാര്യ: നജുമ, മക്കൾ: സനാഫാത്തിമ (ബി ഫാം വിദ്യാർത്ഥിനി ), ആയിഷ ഫാത്തിമ (പ്ലസ് ടു,എറണാകുളം ) ഫിദ ഫാത്തിമ, സംഹ ഫാത്തിമ ( ഗായത്രി സെൻട്രൽ സ്കൂൾ , കറ്റാനം )
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക