ആലപ്പുഴ: മലിനജലം ശേഖരിച്ചു കൊണ്ടു പോകുന്നതിനായി അധികൃതർ സ്ഥിരം സംവിധാനം ഒരുക്കി നൽകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ ജില്ലാവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതി ലഭ്യമാ ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ഉടമകളുടെയും തൊഴിലാളികളുടെയും സുരക്ഷയ്ക്കായി ആരംഭിച്ച കെ.എച്ച്.ആർ.എ സുരക്ഷാ പദ്ധതി ധനസഹായ വിതരണം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനാഫ് എസ്. കുബാബ അധ്യക്ഷതവഹിച്ചു. KHRA സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാക്ഷണം നടത്തി, വിദ്യാഭ്യാസ അവാർഡ് വിതരണം സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പ്രസാദ് ആനന്ദഭവൻ നിർവഹിച്ചു. കലക്ടർ അലക്സ് വർഗീസ്, സംസ്‌ഥാന സെക്രട്ടറി സമദ്, സംസ്‌ഥാന ചെയർമാൻ ഹരിഹരൻ, പ്രജീഷ്, സംസ്‌ഥാന സെക്രട്ടറി ജെ. റോയി, സുഗുണൻ, നാസർ ബി. താജ്, ലക്ഷ്മി നാരായണൻ, എ.എ. കരീം, എന്നിവർ പ്രസംഗിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക