കോഴിക്കോട്: ചൊവ്വാഴ്ച വൈകീട്ട് ഏഴുമുതല്‍ ബുധനാഴ്ച പുലർച്ചെ മൂന്നുവരെ മോട്ടോർവാഹനവകുപ്പും പോലീസും സംയുക്തമായിനടത്തിയ രാത്രികാലപരിശോധനയില്‍ 788 വാഹനങ്ങള്‍ നിയമംലംഘിച്ചതായി കണ്ടെത്തി 19,33,700 രൂപ പിഴചുമത്തി. കോഴിക്കോട് നഗരത്തിലും നന്മണ്ട, കൊടുവള്ളി, ഫറോക്ക് ആർ.ടി. ഓഫീസുകളുടെ പരിധിയിലുമാണ് പരിശോധന. ചൊവ്വാഴ്ച വെള്ളയിലില്‍ റീല്‍സ് വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് മോട്ടോർവാഹനവകുപ്പ് വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്. റീജണല്‍ ട്രാൻസ്പോർട്ട് ഓഫീസർ പി.എ. നസീറിന്റെയും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. സി.എസ്. സന്തോഷ്കുമാറിന്റെയും ട്രാഫിക്ക് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ സുരേഷ്ബാബുവിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍ ഹബീം ഉപയോഗിച്ചവർ- 172 വാഹനംരൂപമാറ്റംവരുത്തിയവർ- 46 അമിതഭാരം കയറ്റിയവർ- 07 ഫിറ്റ്നസ്, നികുതി, പെർമിറ്റില്ലാത്തവർ- 26 വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചവർ- 03 ലൈസൻസില്ലാതെ വാഹനമോടിച്ചവർ-39 മദ്യപിച്ച് വാഹനമോടിച്ചവർ-01 മറ്റ് വിവിധതരത്തിലുള്ള ലംഘനങ്ങള്‍- 486
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക